Covid-19 Update: The paractice remains under open during the current pandemic

നിങ്ങളെ വിജയത്തിലേക്ക് പിടിച്ചുയര്‍ത്താന്‍ ഡോ: ആന്റണി ജോസഫ്‌

Source: https://successkerala.com/anthony-joseph-to-lead-you-to-success/

മികച്ച ആരോഗ്യം, മികച്ച സമ്പാദ്യം, മികച്ച ബന്ധങ്ങള്‍, ആത്മ വിശ്വാസം…. തുടങ്ങിയവയെല്ലാം നേടിയെടുക്കാം ഡോ: ആന്റണി ജോസഫിന്റെ മൈന്‍ഡ് മാസ്റ്ററി പ്രോഗ്രാമിലൂടെ.
ജീവിതത്തിന്റെ ഏതെങ്കിലുമൊരു സമയത്ത്, ഒരു മെന്ററുടെ സേവനം ആഗ്രഹിക്കാത്ത മനുഷ്യര്‍ ഇല്ല. വിദ്യാഭ്യാസം, ബിസിനസ്, കുടുംബ പ്രശ്‌നങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ തുടങ്ങി ജീവിതത്തില്‍ മനുഷ്യനെ അലട്ടുന്ന വിഷയങ്ങള്‍ നിരവധിയാണ്. എല്ലാ വിഷയങ്ങളിലും സ്വന്തം അഭിപ്രായം പറയുവാനും ആളുകള്‍ നിരവധിയാണ്. എന്നാല്‍ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ മനശാസ്ത്രപരമായി സമീപിച്ച് പരിഹാരം കാണുന്ന വിദഗ്ധര്‍ വിരളമാണ്. അങ്ങനൊരു സ്ഥാനത്തേക്ക് എത്തിപ്പെടുക എന്നതും പ്രയാസകരമായ കാര്യമാണ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ഡോ: ആന്റണി ജോസഫിന്റെ Mind Mastery വര്‍ക്ക്‌ഷോപ്പിലൂടെ ജീവിത വിജയം നേടിയ ഉദാഹരണങ്ങള്‍ നിരവധിയാണ്.
പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് വീഴുമ്പോള്‍, പ്രതീക്ഷകളുടെ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ചിലരെങ്കിലും ആത്മഹത്യ ഒരു മാര്‍ഗമായി തിരഞ്ഞെടുക്കപ്പെടാറുണ്ട്. മനുഷ്യന്‍ ആ അവസ്ഥയില്‍ എത്തിപ്പെടുന്ന സാഹചര്യങ്ങള്‍ പലതാണ്. തുടര്‍ച്ചയായ സാമ്പത്തിക പരാജയങ്ങള്‍, ജീവിതത്തിലും, പ്രവര്‍ത്തന മേഖലയിലും ആത്മ ധൈര്യം ഇല്ലായ്മ, വ്യക്തി ബന്ധങ്ങളുടെ തകര്‍ച്ചയിലൂടെ സംഭവിക്കുന്ന മാനസിക പിരിമുറുക്കം, എന്നിങ്ങനെ പോകുന്നു കാരണങ്ങള്‍.

ഇന്ന് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നവരുടെയും, ജീവിതം പരാജയമായിത്തീര്‍ന്നു എന്ന് വിശ്വസിക്കുന്നവരുടെയും നേര്‍ക്ക് നീളുന്ന പ്രതീക്ഷയുടെ കയ്യാണ് ഡോ: ആന്റണി ജോസഫിന്റെ മൈന്‍ഡ് മാസ്റ്ററി പ്രോഗ്രാം. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുള്ള ആന്റണി ജോസഫിന് ഒരു പ്രാസംഗികനാകുക എന്നത് വലിയ ആഗ്രഹമായിരുന്നു. രാഷ്ട്രീയ നേതാക്കളടക്കമുള്ള പ്രാസംഗികരുടെ ദീര്‍ഘനേരത്തെ പ്രസംഗം വളരെ ശ്രദ്ധയോടെ കേട്ടു നില്‍ക്കുന്ന ശീലം അദ്ദേഹത്തിന് കുട്ടിക്കാലം മുതല്‍ക്കേ തന്നെയുണ്ടായിരുന്നു. സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി മുന്നോട്ട് പോയ ആന്റണി ജോസഫിന് യാദൃശ്ചികമായി ജെസിഐ എന്ന സംഘടനയില്‍ അംഗമാകാന്‍ അവസരം ലഭിച്ചു. ജെസിഐയിലേക്കുള്ള പ്രവേശനം തന്റെ ജീവിതത്തിലെ ഒരു സ്വര്‍ണ നാഴികക്കല്ലായി ഡോ: ആന്റണി ജോസഫ് വിശേഷിപ്പിക്കുന്നു.

തികച്ചും യാദൃശ്ചികമായാണ് അദ്ദേഹം ഒരു മൈന്‍ഡ് പവര്‍ ട്രെയിനര്‍, സക്‌സസ് കോച്ച്, മെന്റര്‍, കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങളിലേക്ക് എത്തിപ്പെട്ടത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ജെസിഐ ട്രയിനേഴ്‌സിനെ വാര്‍ത്തെടുക്കുന്ന സോണ്‍ ട്രയിനേഴ്‌സ് വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. അതിനായുള്ള അസൈന്‍മെന്റുകള്‍ അദ്ദേഹം വളരെ ഭംഗിയായി പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ജെസിഐ അംഗങ്ങള്‍ക്ക് ട്രയിനിംഗ് നല്‍കുന്ന ഒരു പ്രൊഫണല്‍ ട്രയിനര്‍ എന്ന നിലയിലേക്ക് അദ്ദേഹം കാല്‍വയ്പ് നടത്തി. അതിന് ശേഷം വിവിധ കോഴ്‌സുകളിലൂടെയും പരിശീലന പരിപാടികളിലൂടെയും ട്രയിനിംഗില്‍ പ്രാഗത്ഭ്യവും അദ്ദേഹം നേടിയെടുത്തു.

മൈന്‍ഡ് മാസ്റ്ററി, ട്രെയിനേഴ്‌സ് ട്രെയിനിങ്ങ് വര്‍ക്ക്‌ഷോപ്പ്, എന്‍.എല്‍.പി, സക്‌സസ് കോച്ചിങ്, സെയ്ല്‍സ് മാസ്റ്ററി, കൗണ്‍സിലിംഗ് തുടങ്ങിയവ അദ്ദേഹം നേടിയ പ്രാവീണ്യങ്ങളില്‍ ചിലത് മാത്രമാണ്. നിവധി പുസ്തകങ്ങളിലൂടെയും, മനുഷ്യ ജീവിതം വീക്ഷിച്ച് നേടിയ അറിവുകളിലൂടെയും ആന്റണി ജോസഫ് ട്രെയിനിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

മനുഷ്യന്റെ എല്ലാ ജീവിത അവസ്ഥകളേയും അവരുടെ മനസ് സ്വാധീനിക്കുന്നുണ്ട്. മനസിനെ മാസ്റ്റര്‍ ചെയ്യുന്നതിലൂടെ അവന്റെ ജീവിതത്തെ മാറ്റി മറിക്കാം എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ മൈന്‍ഡ് പവര്‍ ട്രയിനിംഗ്, മോട്ടിവേഷണല്‍ സ്പീക്കിംഗ്, സക്‌സസ് കോച്ചിംഗ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രചോദനമായത്. തന്റെ മൈന്‍ഡ് മാസ്റ്ററി പരിശീലനത്തിലൂടെ, ദുരിത പൂര്‍ണമായ അനേകായിരം ജീവിതങ്ങളെ വിജയത്തിന്റേയും പ്രത്യാശയുടെയും ലോകത്തെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

മാനസിക വെല്ലുവിളികള്‍ നേരിടുന്ന അനേകായിരങ്ങളുടെ ജീവിതത്തില്‍ പുരോഗതിയുടെ മാറ്റങ്ങള്‍ ഉണ്ടാക്കുക എന്നതാണ് തന്റെ ജീവിത ലക്ഷ്യം എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഇന്ന് ലോകമറിയുന്ന മൈന്‍ഡ് മാസ്റ്ററി ട്രെയിനര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, സക്‌സസ് കോച്ച് എന്നിവയിലൂടെ മനുഷ്യനെ വിജയത്തിലേക്ക് കരകയറ്റുന്ന പ്രകാശമാക്കി മാറ്റിയത്. കൊവിഡ് മഹാമാരിയും, തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകളും മനുഷ്യന് വലിയ തോതിലുള്ള മാനസിക വെല്ലുവിളികള്‍ സമ്മാനിച്ചു എന്ന് നിസംശയം പറയാം.

തൊഴില്‍ മേഖലയിലുണ്ടായ WORK FROM HOME മുതലായ മാറ്റങ്ങള്‍ മനുഷ്യന്റെ മാനസിക നിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വീടിനകത്തുള്ള അടച്ചിരുപ്പ് നെഗറ്റീവ് ചിന്താഗതിയിലേക്ക് മനുഷ്യനെ മാറ്റിക്കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും, ഐടി, വാണിജ്യ വ്യവസായ, മേഖലകള്‍, പ്രൊഫഷണല്‍ മേഖലകളിലുള്ളവര്‍ തുടങ്ങി പല രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന നിരവധി പേരാണ് കൊവിഡ് മഹാമാരി സമ്മാനിച്ച മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ ഡോ; ആന്റണി ജോസഫിന്റെ ക്രിയാത്മക പരിശീലനത്തിലൂടെ അതിജീവിച്ചിട്ടുള്ളത്.

ഇന്ന് ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രമല്ല, മൈന്‍ഡ് എംപവര്‍മെന്റ് പോലുള്ള മനഃശാസ്ത്രപരമായ പരിശീലന പരിപാടികള്‍ ആവശ്യമായി വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം തുടങ്ങി കാര്‍ഷിക മേഖലയിലെ വില തകര്‍ച്ചയും കാലവസ്ഥ വ്യതിയാനവും വരെ നേരിട്ട് ബാധിക്കുന്ന കര്‍ഷകനും ഈ പരിശീലന പരിപാടികള്‍ ആവശ്യമായി വരുന്നുണ്ട്. ഈ മേഖലയിലള്ളവരെല്ലാം ആന്റണി ജോസഫ് നയിക്കുന്ന കൗണ്‍സലിംഗിലൂടെയും അനുബന്ധ പരിശീലന പരിപാടികളിലൂടെയും നടത്തിയ അതിജീവനത്തിന് ഉദാഹരണങ്ങളും നിരവധിയാണ്.

വ്യക്തികളുടെ ജീവിതത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ വരുത്തുന്ന മൈന്‍ഡ് മാസ്റ്ററി ക്ലാസുകളാണ് ഇന്ന് അദ്ദേഹം നേരിട്ട് നടത്താറുള്ളത്. ക്ലാസുകള്‍ വിവിധ ജില്ലകളുടെ വിവിധ കേന്ദ്രങ്ങളിലെ, ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹോളുകള്‍, ഓഡിറ്റോറിയങ്ങള്‍, തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘടിപ്പിക്കുന്നത്. ഡോ: ആന്റണി ജോസഫ് നടത്തുന്ന ക്ലാസുകളെക്കുറിച്ച് നേരിട്ടറിയാന്‍ 8289984221 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.